Monday 16 December 2019




ക്രമസമാധാന പ്രശ്നം ഒഴിവാക്കണം; വിധിയിൽ തീരുമാനമുണ്ടാകുന്നത് വരെ യുവതീപ്രവേശം തടഞ്ഞേക്കും

By Chithra.15 Nov, 2019

imran-azhar

 

തിരുവനന്തപുരം : ശബരിമലയിൽ യുവതികളുടെ പ്രവേശനം അനിവാദിച്ചുകൊണ്ടുള്ള വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ലെങ്കിൽ കൂടി ഇത്തവണ യുവതീപ്രവേശനം തടയാൻ സർക്കാർ ആലോചിക്കുന്നു. നട തുറക്കാൻ അധികം ദിവസങ്ങൾ ഇല്ലാത്തതിനാൽ എത്രയും വേഗത്തിൽ തന്നെ സർക്കാരിന് നിലപാട് വ്യക്തമാക്കേണ്ടി വരും.

 

വിധിയിലെ സങ്കീർണത ചൂണ്ടിക്കാട്ടി യുവതീപ്രവേശനം തൽക്കാലം തടയാനാണ് സർക്കാർ ആലോചന. വിധിയെപ്പറ്റി സുപ്രീം കോടതി അഭിഭാഷകനോട് തന്നെ നിയമോപദേശം തേടാനും സർക്കാർ തീരുമാനിച്ചു. തുടർ നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്.

 

യുവതീപ്രവേശനം ചോദ്യം ചെയ്തുകൊണ്ടുള്ള പുനഃപരിശോധനാ ഹർജികളിൽ നേരിട്ട് തീരുമാനമെടുക്കാതിരിക്കുകയും അന്തിമ തീരുമാനം ഏഴംഗ ബെഞ്ചിന് വിടുകയും നിലവിലുള്ള ഉത്തരവ് സ്റ്റേ ചെയ്യാതിരുന്നതുമാണ് സർക്കാരിന് ഇപ്പോൾ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്.

 

വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ ആക്ടിവിസ്റ്റുകൾ മല കയറാൻ സാധ്യത ഉള്ളതിനാൽ ഇവരെ പമ്പയിൽ വെച്ച് തന്നെ തടയാനാണ് സർക്കാർ തീരുമാനം. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനാണ് സർക്കാർ പ്രഥമ പരിഗണന കൊടുക്കുക.