Saturday 11 July 2020




വാക്‌പോര് മുറുകുന്നു; അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാകില്ലെന്ന് ഗവർണർ

By Sooraj Surendran .17 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഗവർണറുടെ വിവാദ പ്രസ്താവനകൾക്കും, നീക്കങ്ങൾക്കുമെതിരെ എൽഡിഎഫ് നേതാക്കളും മുഖ്യമത്രി പിണറായി വിജയനും രംഗത്ത് വന്നതോടെ വീണ്ടും സർക്കാരിനെ ചൊടിപ്പിക്കുകയാണ് ഗവർണർ. അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാകില്ലെന്നും പൗരത്വ നിയമ വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടുമെന്നും ഗവർണർ പറഞ്ഞു. നാട്ടിൽ ഒരു നിയമമുണ്ട്. ആരും അതിന് അതീതരല്ലെന്നും ഗവർണർ പ്രതികരിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ഗവർണർ രംഗത്തെത്തിയിരുന്നു. മന്ത്രിസഭാ ഇറക്കിയ ഓർഡിനൻസ് ഗവർണർ ഒപ്പിട്ടിരുന്നില്ല, മാത്രമല്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാർ കൈക്കൊണ്ട നിലപാടിനെ ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് സംസ്ഥാന സർക്കാരും, ഗവർണറും തമ്മിലുള്ള വാക്പോരിന് കാരണം.