Friday 28 February 2020




സിപിഎം ഗവർണർ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല; പരിഹാസവുമായി ഗവർണർ

By Sooraj Surendran .20 Jan, 2020

imran-azhar

 

 

തിരുവനതപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, സംസ്ഥാന സർക്കാരും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഇപ്പോഴിതാ ഇടത് സർക്കാരിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവർണർ. സിപിഎം ഗവർണർ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല എന്നായിരുന്നു ഗവർണറുടെ പരിഹാസം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. യെച്ചൂരിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു പരിഹാസം. താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റു കണ്ടെത്താന്‍ യെച്ചൂരിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പദവി റദ്ദാക്കാന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളിയിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ എത്തി നൽകിയ വിശദീകരണമാണ് ഗവർണർ തള്ളിയത്. വിശദീകരണം തൃപ്തികരമല്ലെന്നും ചട്ടങ്ങളും, നിയമങ്ങളും ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം.