Saturday 30 May 2020




ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി പി. എസ്. ശ്രീധരൻ പിള്ള

By online desk .04 Apr, 2020

imran-azhar

 

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പി. എം. കെയറിലേക്ക് അഞ്ചുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു ലക്ഷം രൂപയും സംഭാവന നൽകി ബഹു. മിസോറാം ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ഗവർണറുടെ വ്യക്തി നിഷ്ഠ അക്കൗണ്ടിൽ നിന്നാണ് ഈ തുക നൽകിയത്.

കൊറോണയ്ക്ക് ഒറ്റക്കെട്ടായി പ്രതിരോധം തീർത്ത് ഈ മഹാമാരിയെ തടയണമെന്നും കൊറോണക്ക് ഇരകളായവരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള ഈ സംരംഭത്തിൽ എല്ലാവരും സഹകരിക്കണമെന്നും പി എസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.