Sunday 07 June 2020




ടെലികോം കമ്പനികൾക്ക് ഇരുട്ടടി; കടബാധ്യത ഇന്ന് അര്‍ധരാത്രിയ്ക്കുള്ളില്‍ തീർക്കണമെന്ന് സർക്കാർ

By Sooraj Surendran .14 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: പ്രമുഖ ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ എജിആര്‍ കുടിശികയായ 1.47 ലക്ഷം കോടി രൂപ ഇന്ന് അർധരാത്രിക്ക് മുൻപ് അടച്ച് കുടിശിക തീർക്കണമെന്ന് കേന്ദ്രസർക്കാർ. ടെലികോം കമ്പനികളിൽ നിന്ന് കുടിശിക പിരിക്കുന്നതിൽ വീഴ്ച വരുത്തിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ ശകാരിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. നിലവിലെ എജിആര്‍ കുടിശിക അനുസരിച്ച് വോഡഫോണ്‍ ഐഡിയക്ക് 53,000 കോടി രൂപയും, ഭാരതി എയര്‍ടെലിന് 35,500 രൂപയും പ്രവര്‍ത്തനമവസാനിപ്പിച്ച ടാറ്റ ടെലിസര്‍വീസസിന് 14,000 കോടി രൂപയും കുടിശ്ശികയായി നൽകണം. ടെലികോം കമ്പനികള്‍ക്ക് സര്‍ക്കിള്‍ തിരിച്ച് ടെലികോം മന്ത്രാലയം നോട്ടീസ് നൽകി.