Thursday 02 April 2020




ഇതാണോ ചിലവ് ചുരുക്കൽ? കടകവിരുദ്ധമായി എട്ട് പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങി സർക്കാർ

By Sooraj Surendran .10 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: ചിലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ വാങ്ങില്ലെന്നും പകരം കരാര്‍ അടിസ്ഥാനത്തില്‍ കാറുകള്‍ ഉപയോഗിക്കുമെന്ന ബജറ്റ് പ്രഖ്യാപനം കാറ്റിൽ പറത്തി എട്ട് പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നിലവിൽ സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ തീരുമാനം. നികുതി കമ്മീഷണര്‍, തദ്ദേശ ഓംബുഡ്‌സ്മാന്‍, ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, ഡല്‍ഹി കേരളാ ഹൗസിലെ ഗുണഭോക്താവ്, കോട്ടയത്തെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, നഗരകാര്യ ഡയറക്ടര്‍ എന്നിവര്‍ക്കായാണ് വാഹനങ്ങൾ വാങ്ങുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി കേരള ഹൗസിലേക്കാണ് വാങ്ങുന്ന പുതിയ കാറുകളിൽ ഒരെണ്ണം നൽകുക. ഏത് വാഹനമാണ് വാങ്ങുന്നത് തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.