Monday 21 May 2018

സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കുന്നു

By sruthy sajeev .28 Jul, 2017

imran-azhar


തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകനയോഗം വിളിച്ചു. കഴിഞ്ഞ ദിവസം സെന്‍കുമാറിന്റെ സുരക്ഷാ സംഘത്തിലെ മൂന്നു പേരെ സര്‍ക്കാന്‍ പിന്‍വലിച്ചിരുന്നു.

 


ഇന്റലിജന്‍സ് മേധാവിയായിരിക്കെ സുരക്ഷാ ഭീഷണിയുണ്ടെന്ന റിപേ്പാര്‍ട്ടിനെ തുടര്‍ന്ന് സെന്‍കുമാറിനു ബി കാറ്റഗറി സുരക്ഷ ഏര്‍പെ്പടുത്തിയിരുന്നു. എന്നാല്‍ എട്ട് അംഗരക്ഷകര്‍ വരുന്ന ബി കാറ്റഗറിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പിന്നീട് അയവു വരുത്തി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മേയില്‍ വീണ്ടും സര്‍വീസില്‍ തിരിച്ചെത്തിയ സെന്‍കുമാര്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്‌ള. ഇതേത്തുടര്‍ന്നു സെന്‍കുമാര്‍ തന്നെ മൂന്നു പേരെ നിയമിക്കുകയായിരുന്നു.