Tuesday 25 June 2019




തൊടുപുഴയിലെ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ അനിയനെ വിട്ടുനല്‍കണമെന്ന് മുത്തശ്ശന്‍

By anju.07 Apr, 2019

imran-azhar

തൊടുപുഴ: മാതാവിന്റെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് അച്ഛന്റെ കുടുംബം.കുട്ടിയുടെ മുത്തച്ഛന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു.

 

നിലവില്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ചൂണ്ടിക്കാട്ടുന്നു. മുത്തച്ഛന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരം യൂണിറ്റില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

 

മരണപ്പെട്ട മൂത്തകുട്ടി ആശുപത്രിയിലായതിനെ തുടര്‍ന്ന് മാതാവിന്റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞ പത്ത് ദിവസമായി ഇളയക്കുട്ടി കഴിഞ്ഞത്. മൂത്തകുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന് മകനെ അടക്കം ചെയ്ത തിരുവനന്തപുരത്ത് തന്നെ പേരക്കുട്ടിയേയും അടക്കം ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തൊടുപുഴയിലെ അമ്മ വീട്ടിലാണ് ഏഴ് വയസുകാരനെ സംസ്‌കരിച്ചത്.