Saturday 21 April 2018

ഗ്രെന്‍ഫെല്‍ ടവര്‍ തീപിടുത്തം: 30 മരണം

By praveen prasannan.16 Jun, 2017

imran-azhar

ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. എഴുപതില്‍ പരം പേരെ കാണാതായിയ്യുണ്ട്.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് മെട്രോപോളിറ്റന്‍ പൊലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കാന്‍ഡി പറഞ്ഞു. പന്ത്രണ്ട് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലുണ്ട്. എന്നാല്‍ നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും ഗ്രെന്‍ഫെല്‍ ടവറിലുണ്ട്. അഗ്നിബാധ മൂലം കരിഞ്ഞ മൃതദേഹങ്ങള്‍ അസ്ഥിപ്രഞ്ജരം പോലെ നില്‍ക്കുന്ന കെട്ടിടത്തില്‍ നിന്നും പുറത്തെടുക്കുന്നത് ദുഷ്കരമാണ്. ഇതിന് ദിവസങ്ങളെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.

ആശുപത്രിയില്‍ 24 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പന്ത്രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്.

കെട്ടിടം അപകടാവസ്ഥയിലാണ്. അതിനാല്‍ വിശദമായി പരിശോധിച്ച് കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോ കണ്ടെത്താന്‍ സമയമെടുക്കും.

പ്രധാന മന്ത്രി തെരേസ മേ അഗ്നിബാധയുണ്ടായ പ്രദേശം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ കഴിയുന്നവരെയും കാണാനെതിയിരുന്നു പ്രധാനമന്ത്രി.