Monday 13 July 2020




ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി

By online desk .04 Jun, 2020

imran-azhar

 

ഡൽഹി; ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന്റെ മാർഗരേഖ പുറത്തിറക്കി കേന്ദ്രം , ജൂൺ എട്ടാം തിയ്യതി മുതലാണ് ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കുക , മാർഗ രേഖ പ്രകാരം ആരാധനാലയങ്ങളിലെ വിഗ്രഹത്തി ലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കില്ല. പ്രസാദം, തീര്‍ത്ഥം എന്നിവആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. കൂടാതെ സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം.

 

എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല, കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ അതേസമയം ആരാധനാലയങ്ങളുടെ പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം.എന്ന നിർദേശവും മാസ്കുകൾ ഇല്ലാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിർദേശവും ഉണ്ട് കൂടാതെ ആളുകളെ കൂട്ടമായിപ്രവേശിപ്പിക്കുവാനും പാടില്ല ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം കൂടാതെ ആരാധനാലയങ്ങളിൽ പ്രവേശിക്കുമ്പോൾ പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രത്യേകമായാണ് വയ്‌ക്കേണ്ടത്.

 

 

ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.കൂടാതെ ക്യുവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം
ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം അതേസമയം വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന ചടങ്ങുകൾക്ക് വിലക്ക് നിലനിൽക്കുന്നുണ്ട് കൂടതെ പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകള്‍ അനുവദിക്കരുത്.ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണംആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതര്‍ ആയാല്‍, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. അവർക്ക് കോവിഡ് സ്ഥിരീകരിക്കുകായാണെങ്കിൽ ആരാധനാലയം അണുവിമുക്തമാക്കണം