Monday 13 July 2020




ഗുജറാത്തിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ റിസോര്‍ട്ടിലേക്ക് മാറ്റി

By praveen prasannan.06 Jun, 2020

imran-azhar

ന്യൂഡല്‍ഹി:ഗുജറാത്തിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന് വാര്‍ത്ത. എംഎല്‍എമാര്‍ രാജി വയ്ക്കുന്നത തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചിരുന്നു. മോര്‍ബി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബ്രിജേഷ് മെര്‍ജ,വഡോദരയില്‍ നിന്നുള്ള അക്ഷയ് പട്ടേല്‍, കപ്രാഡാ മണ്ഡലത്തില്‍ നിന്നുള്ള ജിതു ചൗധരി എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവച്ചത്.


ഈ മാസം 19ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസക്കാലത്തിനുളളില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചത്.