Wednesday 22 November 2017

ഗുര്‍മീതിന് ദിവസവും ആവശ്യം പുതിയ പെണ്‍കുട്ടികളെ; എത്തിച്ച് കൊടുക്കുന്നത് ഗുണ്ടാ സന്യാസിനിമാര്‍

By Anju.13 Sep, 2017

imran-azhar

 

ചണ്ഡീഗഡ് : ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. ഗുര്‍മീതിന് ദിവസവും പുതിയ പെണ്‍കുട്ടികളെയായിരുന്നു ആവശ്യമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഗുര്‍മിതിന് വേണ്ട പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ആശ്രമത്തിലെ സന്യാസിനികളായ ഗുണ്ടകളും.ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്നത് ഇവരായിരുന്നു എന്നാണ് ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

ആശ്രമത്തിലെത്തുന്ന അനുയായികളില്‍നിന്ന് പെണ്‍കുട്ടികളെ വശീകരിച്ച് ഗുര്‍മീതിന് എത്തിച്ചുനല്‍കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. മാത്രമല്ല ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ നിരന്തരം രാഷ്ട്രീയക്കാര്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നുവെന്നും ഇവരെ പെണ്ണും പണവും മദ്യവും നല്‍കി ഗുര്‍മീത് സന്തോഷിപ്പിക്കാറുണ്ടായിരുന്നു.

 

ഗുര്‍മീതിന് എത്തിച്ച് നല്‍കുന്ന പെണ്‍കുട്ടികളില്‍ നിന്ന് രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റേതാണ്. രഹസ്യം മറ്റുള്ളവരോട് പറയുകയോ ഗുര്‍മീതിനെ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല ആശ്രമത്തില്‍ അനുയായികളായി എത്തുന്ന പെണ്‍കുട്ടികളില്‍ സുന്ദരികളായവരെ തിരഞ്ഞുപിടിച്ച് ഗുര്‍മീതിന്റെ അടുത്ത് എത്തിക്കുകയാണ് ചെയ്യുന്നത്.