Monday 23 October 2017

മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുമായി ഹാദിയയുടെ പിതാവ് അശോകന്‍

By praveen prasannan.28 Sep, 2017

imran-azhar

കൊച്ചി: ഹാദിയ എന്ന അഖിലയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ ഐ എ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പിതാവ് അശോകന്‍. കോടതി പറയുന്നതന്ത് തന്നെയായാലും അനുസരിക്കാന്‍ തയാറാണ്.

തനിക്ക് അച്ഛന്‍റെ കടമ നിറവേറ്റണം. എന്‍ ഐ എ റിപ്പോര്‍ട്ട് നല്‍കിയാല്‍ അത് വായിക്കാന്‍ അവസരമുണ്ടാകുമെന്നാണ് കരുതുന്നത്. അത് മകളെയും വായിച്ച് കേള്‍പ്പിക്കണം.


അപകടരമായ വഴിയാണ് താന്‍ തെരഞ്ഞെടുത്തതെന്ന് എന്‍ ഐ എ റിപ്പോര്‍ട്ട് വായിക്കുന്പോള്‍ മകള്‍ക്ക് മനസിലാകുമെന്നാണ് പ്രതീക്ഷ. നിരീശ്വരവാദിയായ തനിക്ക് മകളാണ് ജീവിതവും സന്പത്തും.


അഖിലയ്ക്ക് ഏറ്റവും മികച്ചത് നല്‍കണമെന്നാണ് ആഗ്രഹം. ഒരു കുട്ടി മതിയെന്ന് തീരുമാനിച്ചതും അത് കൊണ്ടായിരുന്നു. ഹോമിയോപ്പതി പഠനത്തിനായി സുഹൃത്തുക്കളെല്ലാം വായ് പ എടുത്തപ്പോള്‍ താന്‍ മുഴുവന്‍ തുകയും നല്‍കിയാണ് മകളെ പഠനത്തിന് ചേര്‍ത്തത്.


മറ്റൊരു മതവിശ്വാസിയെ മകള്‍ വിവാഹം ചെയ്താലും അംഗീകരിക്കാന്‍ മടിയില്ലായിരുന്നു. മതം മാറ്റം പോലും തന്നെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇതില്‍ നിഗൂഡതകളുണ്ട്.


പോപ്പുലര്‍ ഫ്രണ്ടിന്‍റെ ചില അജണ്ടകള്‍ ഇതിന് പിന്നിലുണ്ട്. ആര്‍ എസ് എസുകരുടെ സഹായത്തോടെയാണ് താന്‍ അവളെ തട്ടിയെടുത്തതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബ മകളെ വിശ്വസിപ്പിച്ചിരുന്നത്.


തന്‍റെ മകളെ സൈനബ സംരക്ഷിക്കേണ്ടതില്ല. കോടതി വരെ അവരുടെ ഇടപെടലുകളില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.


മകളുമായി ഇപ്പോള്‍ അധികം സംസാരിക്കാറില്ല. അമ്മയോടാണ് അവള്‍ സംസാരിക്കുന്നത്. മകള്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അതിന് ആര് സഹായിച്ചാലും സ്വീകരിക്കുമെന്നും അശോകന്‍ പറഞ്ഞു.