Wednesday 20 June 2018

ഹാദിയയുടെ വിവാഹം നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി

By sruthy sajeev .23 Jan, 2018

imran-azhar

 



കൊച്ചി . ഹാദിയയുടെയും ഷെഫിന്റേയും വിവാഹത്തില്‍ ഇടപെടാനാകിലെ്‌ളന്നു സുപ്രീം കോടതി. വിവാഹം നിയമവിരുദ്ധമായ നടപടിയല്‌ള. ഹാദിയയുടെ വിവാഹത്തില്‍
എന്‍ഐഎയ്ക്ക് ഇടപെടാനാകില്‌ള. അന്വേഷണവും വിവാഹവും രണ്ടു കാര്യമാണ്. സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിച്ചതെന്നു ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്.

 

ഹേബിയസ് കോര്‍പസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകിലെ്‌ളന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹത്തിന്റെ കാര്യത്തില്‍ നിലപാട് എഴുതി നല്‍കാനും കോടതി ഹാദ
ിയയോട് ആവശ്യപെ്പട്ടിട്ടുണ്ട്. ഫെബ്രുവരി 22നാണ് കേസ് കോടതി ഇനി പരിഗണിക്കുക. അതിനുമുന്‍പ് അറിക്കാനുള്ളത് ഹാദിയ കോടതിയെ അറിയിക്കണമെന്നാണ്
ആവശ്യം. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ഹാദിയ കേസില്‍ അഭിഭാഷകനെ മാറ്റി.

 

മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിക്കു പകരും ജയ്ദീപ് ഗുപ്തയാണ് ഇന്നു കോടതിയ
ില്‍ ഹാജരായത്. കേരളത്തിന്റെ നിലപാടു പറയുന്നതിനുപകരം ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) പിന്താങ്ങിയ അഭിഭാഷകന്റെ നടപടി ചോദ്യം
ചെയ്യപെ്പട്ടിരുന്നു.