Thursday 27 February 2020




ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ഒമാൻ ഭരണാധികാരിയായി ചുമതലയേറ്റു

By Sooraj Surendran .11 Jan, 2020

imran-azhar

 

 

മസ്‌ക്കറ്റ്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അല്‍ സയിദിന്‍റെ നിര്യാണത്തെ തുടർന്ന് പുതിയ ഒമാൻ ഭരണാധികാരിയായി ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ചുമതലയേറ്റു. ഫാമിലി കൗൺസലിനു മുന്നിൽ ശനിയാഴ്ച രാവിലെയാണ് ഹൈതം ബിന്‍ താരിഖ് ഒമാൻ ഭരണാധികാരിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സുല്‍ത്താന്‍ ഖാബൂസ് മരണത്തിന് മുൻപ് തന്നെ തന്റെ പിൻഗാമിയുടെ പേര് എഴുതി സൂക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് ഹൈതം ബിന്‍ താരിഖിനെ ഒമാൻ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. ഖാബൂസിന്റെ നയങ്ങളാകും താൻ പിന്തുടരുകയെന്ന് ഹൈതം ബിന്‍ താരിഖ് പറഞ്ഞു.

 

ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുല്‍ത്താന്‍ ഖാബൂസ് വെള്ളിയാഴ്ച വൈകിട്ടാണ് അന്തരിച്ചത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആധുനിക ഒമാന്‍റെ ശില്‍പിയായാണ് സുൽത്താൻ ഖാബൂസ് ബിൻ അറിയപ്പെടുന്നത്. 49 വര്‍ഷമായി ഒമാന്‍റെ ഭരണാധികാരിയാണ്.അദ്ദേഹത്തോടുള്ള ആദരസൂചകമായി ദേശീയ പതാക 40 ദിവസം പകുതി താഴ്ത്തി കെട്ടാനും ഒമാൻ തീരുമാനിച്ചു. അദ്ദേഹം അർബുദ ബാധയേത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.