Wednesday 08 April 2020




പ്രചാരണ റാലിക്കിടെ ഹാര്‍ദിക്ക് പട്ടേലിന് മര്‍ദനം; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് ഹാര്‍ദിക്

By anju.19 Apr, 2019

imran-azhar



 


ഗുജറാത്ത് : കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനം. ഗുജറാത്തിലെ സുരേന്ദര്‍ നഗര്‍ ജില്ലയില്‍ സംഘടിപ്പിച്ച 'ജന്‍ ആക്രോശ് സഭ'യില്‍ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ കയറിവന്ന് ഹാര്‍ദിക്കിന്റെ മുഖത്തടിക്കുകയായിരുന്നു.പോലീസ് എത്തിയാണ് അക്രമിയെ പിടിച്ചുമാറ്റിയത്.


അക്രമിയെ പ്രവര്‍ത്തകര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. പട്ടേല്‍ പൊലീസില്‍ പരാതി നല്‍കി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സ്വാധീന ശേഷിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകനാണ് ഹാര്‍ദിക് പട്ടേല്‍.

 

കോണ്‍ഗ്രസിനുവേണ്ടി പങ്കെടുക്കുന്ന എല്ലാ തെരഞ്ഞെടുപ്പ് പരിപാടികളിലും വലിയ ജനക്കൂട്ടത്തെ ഹാര്‍ദിക് ആകര്‍ഷിക്കുന്നുണ്ട്. അതേസമയം ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പട്ടേല്‍ സമുദായത്തിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുമുണ്ട്.ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു.