Friday 14 December 2018


മതം, ജാതി എന്നിവയ്ക്കായി സംഘര്‍ഷമുണ്ടാക്കുന്നവരെ കുറ്റപ്പെടുത്തി ഹരീഷ് പേരടി

By praveen prasannan.22 Oct, 2017

imran-azhar

തിരുവനന്തപുരം: മതം , ജാതി എന്നിവയുടെ അടിസ്ഥാനതില്‍ സംഘര്‍ഷവും ചേരിതിരിവുമുണ്ടാക്കുന്നവരെ വിമര്‍ശിച്ച് സിനിമാ താരം ഹരീഷ് പേരടി. തലമുറകള്‍ക്കപ്പുറത്തുള്ള പിതാക്കന്മാര്‍ ഏത് മതത്തില്‍ ജീവിച്ചെന്ന് അറിയാത്തവരാണ് അടിയുണ്ടാക്കുന്നത്.

മതത്തിന്‍റെയും ജാതിയുടെയും പേരില്‍ അടിയുണ്ടാക്കുന്നത് പൂര്‍വ പിതാക്കന്മാരെ കുറിച്ച് അറിയാത്തവരാണ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരെടി ഇങ്ങനെ പറയുന്നത്.

മതം എന്നാല്‍ അര്‍ത്ഥം അഭിപ്രായം എന്നാണ്. മതവും ദൈവവും തമ്മില്‍ ഒരു ബന്ധവുമില്ല. ദൈവത്തെ അറിയണമെങ്കില്‍ കുറച്ച് കാലം നിരീശ്വര വിശ്വാസിയായി ജീവിക്കുന്നത് നല്ലതാണെന്നാണ് തന്‍റെ മതം.