Monday 11 December 2017

എറണാകുളത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

By praveen prasannan.19 Jun, 2017

imran-azhar

എറണാകുളം: ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍. പുതുവൈപ്പിന്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്.

വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സമരസഹായ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. നേരത്തേ വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നു.

യു ഡി എഫും ധീവരസഭയും തിങ്കളാഴ്ച തീരദേശ ഹര്‍ത്താലിനും ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ സമരത്തെ ഞായറാഴ്ച പൊലീസ് അടിചമര്‍ത്തിയിരുന്നു. നിരവധി പേര്‍ പരിക്കേറ്റ് ആശുപതിയിലായി.

ഇരുനൂറോളം പേര്‍ ഇപ്പോഴും സമരത്തിലാണ്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിട്ടയയ്ക്കാന്‍ പൊലീസ് തയാറായെങ്കിലും പോകാന്‍ തയാറാകാതിരിക്കുകയാണ് ഇവര്‍.

ഹരിത ട്രൈബ്യൂണല്‍ വിധി വരും വരെ ഐ ഒ സി പ്ളാന്‍റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുക, സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച ഡി സി പി യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.