Sunday 31 May 2020




ആറാം നിലയിലെ ഐസൊലേഷനിൽ നിന്നും രക്ഷപ്പെടാൻ ശ്രമം; അമ്പത്തഞ്ചുകാരന് ദാരുണാന്ത്യം

By Sooraj Surendran .06 Apr, 2020

imran-azhar

 

 

കർണാൽ: ആറാം നിലയിലെ ഐസൊലേഷനിൽ നിന്നും ബെഡ്ഷീറ്റ് ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അമ്പത്തഞ്ചുകാരൻ വീണ് മരിച്ചു. ഹരിയാണയിലെ കര്‍ണാലിൽ കല്‍പന ചൗള മെഡിക്കല്‍ കേളേജിലാണ് സംഭവം. കൊറോണ ലക്ഷണങ്ങളെ തുടർന്ന് പനിപത് സ്വദേശിയായ ഇയാളെ ഏപ്രിൽ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ കൊറോണ [പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഇയാൾ ആറാം നിലയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്. ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് ഇയാള്‍ ഒരു കയര്‍ രൂപപ്പെടുത്തുകയായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. ജനൽ വഴി ഇറങ്ങുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലും സമാന സംഭവം നടന്നിരുന്നു. ഇയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.