Thursday 28 January 2021




ആട് ആന്റണിയുടെ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

By സൂരജ് സുരേന്ദ്രന്‍.13 Jan, 2021

imran-azhar

 

 

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു. കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആട് ആന്റണി. 2012 ജൂണിലാണ് നൈറ്റ് പട്രോളിങ്ങിനിടെ മണിയൻപിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.

 

2012 ജൂൺ 26 ന് പുലർച്ചെ ഓയൂരിലെ ഒരു വീട്ടിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒമ്നി വാനിൽ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം വച്ച് എഎസ്ഐ ജോയിയും സംഘവും തടഞ്ഞ് നിർത്തി.

 

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മണിയൻപിള്ളയെ ആട് ആന്റണി കമ്പിപ്പാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.

 

സംഭവത്തിൽ എസ്‌ഐ ജോയിക്കും കുത്തേറ്റു. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ ആട് ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

 

കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കൽ തുടങ്ങി പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതിക്കെതിരെ നിലനിൽക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ.