Tuesday 19 March 2024




കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ ഡയറക്ടറായി ഡോ. ​പി. സ​ന​ൽ മോ​ഹ​ൻ ചു​മ​ത​ല​യേ​റ്റു

By Sooraj Surendran .16 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: പ്രൊഫ. ഡോ.പി സനൽ മോഹൻ കേരള ചരിത്ര ഗവേഷണ ഡയറക്ടറായി ചുമതലയേറ്റു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, ജർമനിയിലെ മാക്‌സ് പ്ലാൻക് ഇൻസ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയ എന്നിവിടങ്ങളിൽ ഫെല്ലോ ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സനൽ മോഹൻ. ദളിത് വിഭാഗത്തില്‍ നിന്നും കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറാകുന്ന ആദ്യത്തെ വ്യക്തിയാണ് സനൽ മോഹൻ. എംജി സർവകലാശാല സ്‌കൂൾ ഓഫ് സോ ഷ്യൽ സയൻസസ് വിഭാഗത്തിന്റെ തലവനുമായിരുന്നു അദ്ദേഹം. പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.