Friday 29 May 2020




ആരോഗ്യ മേഖലയ്ക്ക് അഭിമാന നിമിഷം; റാന്നിയിലെ വൃദ്ധദമ്പതികളും നേഴ്സും കോവിഡ് ഭേദമായി ആശുപത്രി വിട്ടു

By Online Desk .03 Apr, 2020

imran-azhar

 

കോട്ടയം: കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായ ആശുപത്രി വിട്ടു. വൃദ്ധ ദമ്പതികളെ ചികിത്സിച്ച് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നേഴ്‌സ് രേഷ്മയും ആശുപത്രി വിട്ടതോടെ ആരോഗ്യ മേഖലയ്ക്ക് ഇത് അഭിമാന നിമിഷം. റാന്നിയിലെ ദമ്പതികള്‍ രോഗം ഭേദമായെങ്കിലും ഹോം ക്വാറന്റൈനില്‍ കഴിയും. ഇന്ത്യയില്‍ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളും ഇവരാണെന്നാണ് വിവരം.
റാന്നിയിലെ വൃദ്ധ ദമ്പതികള്‍, ചെങ്ങളത്തെ ദമ്പതികള്‍, നേഴ്‌സ് രേഷ്മ എന്നിവരാണ് കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ ചെങ്ങളത്തെ ദമ്പതികള്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്നു. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകളും മരുമകനുമാണിവര്‍.
അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റലിയില്‍ നിന്ന് റാന്നിയിലേക്ക് എത്തിയതും രോഗം സ്ഥിരീകരിച്ചതും. വൃദ്ധദമ്പതിമാരെ പരിചരിച്ച നഴ്സാണ് രേഷ്മ. രോഗലക്ഷണം കണ്ടപ്പോഴേ ഐസൊലേഷനില്‍ പോയിരുന്നതായി രേഷ്മ പറഞ്ഞു.