Monday 25 March 2019


ഫ്രാന്‍സില്‍ കനത്ത മഴ

By praveen prasannan.26 Jan, 2018

imran-azhar

പാരീസ്: ഫ്രാന്‍സില്‍ ഏതാനും ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് ശമനമില്ല. തലസ്ഥാനമായ പാരീസ് ഉള്‍പ്പെടെയുളള പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.

അടുത്ത ഏതാനും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.രാജ്യത്തിന്‍റെ വടക്കും കിഴക്കുമുളള മേഖലകളിലെ നിരവധി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നു.