Monday 12 November 2018


24 മണിക്കൂറിനകം ചുഴലിക്കാറ്റുണ്ടാകാൻ സാധ്യത; ന്യൂന മർദ്ദം അതിതീവ്രം

By Sooraj S.06 Oct, 2018

imran-azhar

 

 

തൊടുപുഴ: ന്യൂന മർദ്ദം അതിശക്തമായി തുടരുന്നു. ഈ സാഹചര്യത്തിൽ 24 മണിക്കൂറുകൾക്കകം ചുഴലിക്കാറ്റായി മാറാൻ സാധയതയുണ്ടെന്ന് മുന്നറിയിപ്പ്. മിനിക്കോയിക്ക് 730 കിലോമീറ്റർ വരെ ശക്തമായ ന്യൂന മർദ്ദമാണ് അനുഭവപ്പെടുന്നത്.

 

അതേസമയം ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയും,ഞായറാഴ്ചയുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ നിന്നും സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം തുറന്ന് വിടുകയും ചെയ്തു.

 

ന്യൂന മർദ്ദം ശക്തിപ്രാപിച്ചുണ്ടാകുന്ന ചുഴലിക്കാറ്റ് ഒമാൻ, യെമൻ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തൽ. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.