Saturday 08 August 2020




കേരളത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

By online desk .31 Jul, 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് നാലാം തീയതിയോടെ രൂപപ്പെടുന്ന ന്യൂന മർദത്തിന്റെ ഭാഗമായാണ് കേരളത്തിൽ കനത്ത മഴ അനുഭവപ്പെടുക. ഈ സാഹചര്യത്തിൽ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിനൊപ്പം കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു പേമാരിയാണോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ രോഗവ്യാപനം സംബന്ധിച്ച് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലം പാലിച്ച് ജനങ്ങളെ എങ്ങനെ ദുരിതാശ്വാസക്യാമ്പുകളിൽ പാർപ്പിക്കാമെന്നതാണ് സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.