Wednesday 22 May 2019


മഴക്കെടുതി: വെ​ള്ളി​യാ​ഴ്ച​വ​രെ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

By BINDU PP .22 Jul, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിൽ. തോർച്ചയില്ലാത്ത മഴയിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിലാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറ്, മധ്യവടക്കൻ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.