Saturday 06 June 2020




മുംബൈയില്‍ കനത്ത മഴ; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

By Online Desk .05 Sep, 2019

imran-azhar

 

 

മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈ, പാല്‍ഘര്‍, താനെ, നവി മുംബൈ എന്നിവിടങ്ങില്‍ കനത്ത മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. റെയില്‍വേ പാതയില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായി. വിമാന സര്‍വ്വീസുകള്‍ 10 മുതല്‍ 15 മിനിറ്റ് വരെ വൈകുന്നതായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അധികൃതരും അറിയിച്ചിട്ടുണ്ട്.


മുംബൈ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുയര്‍ന്നത് റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മിതി നദിയുടെ പരിസരത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നദീ തീരത്തെ ആളുകളെ ഒഴിപ്പിച്ച് കോര്‍പ്പറേഷന്റെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട് കടല്‍ത്തീരത്ത് പോകരുതെന്നും വെള്ളം താഴുന്നതുവരെ സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കാനും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.