Tuesday 19 March 2024




സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വെ​ള്ള​പ്പൊ​ക്കത്തിന് സാ​ധ്യ​ത

By BINDU PP .07 Jun, 2018

imran-azhar

 

 

കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ ലഭിച്ചാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകാമെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുതെന്ന ജാഗ്രതാ നിർദേശം നല്കി. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കണം.