Thursday 22 August 2019




സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By Sooraj Surendran .14 Jul, 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് മുന്കരുതലിന്റെ ഭാഗമായി എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ വ്യാഴാഴ്ച ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. എറണാകുളം ,ഇടുക്കി - 14 /7/ 2019, ഇടുക്കി - 15 /7/ 2019, മലപ്പുറം - 16 /7/ 2019, ഇടുക്കി, മലപ്പുറം - 17 /7/ 2019 പത്തനംതിട്ട ,കോട്ടയം ,എറണാകുളം,തൃശൂര്‍,മലപ്പുറം ,കണ്ണൂര്‍ - 18 /7/ 2019 എന്നീ ദിവസങ്ങളിലാണ് യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മഴയുടെ തോത് കൃത്യമായി നിരീക്ഷിക്കാനും നിർദേശം നൽകി.