Wednesday 23 January 2019


മഴക്കെടുതി: വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

By BINDU PP .22 Jul, 2018

imran-azhar

 


തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. സംസ്ഥാനം വെള്ളത്തിനടിയിൽ. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി അനുവദിച്ചു അതത് ജില്ലാ കളക്‌ടര്‍മാര്‍. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, അടൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.