Thursday 22 August 2019




കനത്ത മഴ; സംസ്ഥാനത്ത് ഒരു മരണം കൂടി

By Chithra.21 Jul, 2019

imran-azhar

 

തിരുവനന്തപുരം : തകർത്തുപെയ്യുന്ന മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജനജീവിതത്തെ പൂർണമായി ബാധിക്കുന്ന രീതിയിലാണ് കേരത്തിൽ മഴ പെയ്യുന്നത്.

 

കനത്തമഴയിൽ എറണാകുളത്ത് ഒരാൾ മരിച്ചു. ലോഗോ ജംഗ്ഷനിൽ കബീറിന്റെ മകൻ റാഫി എന്ന 14 വയസ്സുകാരൻ ആണ് മരിച്ചത്.വീടിന് സമീപമുള്ള കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ റാഫി കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു.

 

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാല് ആയി. അടുത്ത നാല് ദിവസം കൂടെ ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി 7 ജില്ലകളിലായി സംസ്ഥാനത്ത് 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

 

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും. ചില ജില്ലകളിൽ അറിയിച്ചിട്ടുള്ള റെഡ് അലെർട്ട് ഇപ്പോഴും പിൻവലിച്ചിട്ടില്ല.