Saturday 11 July 2020




മഹാരാഷ്ട്രയിൽ അംബേദ്കര്‍ പ്രതിമയുടെ ഉയരം കൂട്ടാൻ അനുമതി; ചിലവ് 1100 കോടി

By Sooraj Surendran .16 Jan, 2020

imran-azhar

 

 

മുംബൈ: ഇന്ത്യയുടെ ഭരണഘടന ശില്‍പിയായ ഡോ. ബിആര്‍ അബേദ്കറോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയിൽ പുതുതായി നിർമ്മിക്കുന്ന അംബേദ്‌കർ പ്രതിമയുടെ ഉയരം 100 കൂടി വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. 250 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മിക്കാനാണ് മുൻനിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് 350 അടിയായി ഉയർത്തുകയായിരുന്നു. നിലവിൽ പ്രതിമയുടെ തറയുടെ ഉയരം 100 അടികൂടി വർധിപ്പിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇതോടെ പ്രതിമയുടെ അകെ ഉയരം 450 അടിയാകും. 2022ഓടെ പ്രതിമയുടെ നിർമ്മാണം പൂർത്തിയാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. 1100 കോടി രൂപയാണ് പ്രതിമയുടെ നിർമ്മാണത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ 350 അടി ഉയരത്തിൽ പ്രതിമ നിർമ്മിക്കുന്നതിന് 700 കോടി രൂപയായിരുന്നു മുൻ സർക്കാർ കണക്കാക്കിയിരുന്നത്.