Monday 16 December 2019




മാലിയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഐ​എ​സ് ഭീ​ക​ര​ർ​ക്കെ​തി​രെ ആക്രമണം നടത്തിയ 13 ഫ്ര​ഞ്ച് സൈ​നി​ക​ർ മ​രി​ച്ചു

By Sooraj Surendran.26 Nov, 2019

imran-azhar

 

 

ബമാകോ: മാലിയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഐഎസ് ഭീകരർക്കെതിരെ നടത്തിയ അക്രമണത്തിനിടെയായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ, മാലിയിൽ തീവ്രവാദ ആക്രമണങ്ങളുടെ എണ്ണത്തിൽ ഉണ്ടായ കുതിപ്പ് നൂറിലധികം പ്രാദേശിക സൈനികരെ കൊന്നൊടുക്കി, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ അതിർത്തി രാജ്യങ്ങളായ മാലി, നൈഗർ, ബർകിന ഫാസോ എന്നിവ ജിഹാദി പോരാളികളുമായി ആവർത്തിച്ചുള്ള ഏറ്റുമുട്ടലിന്റെ വേദിയായി മാറിയിരിക്കുകയാണ്.