Friday 19 July 2019




ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധം

By Sooraj Surendran .10 Jul, 2019

imran-azhar

 

 

ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും, കാറുകളിൽ പിൻ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം. ഇത് സംബന്ധിച്ച് ഗതാഗതസെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പോലീസ് മേധാവിക്കും ഗതാഗത കമ്മിഷണര്‍ക്കും കത്ത് നല്‍കി. വാഹനാപകടങ്ങളിൽ മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തിയാണ് നടപടി. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ലെന്ന സുപ്രീംകോടതി നിർദേശവും പരിഗണിച്ചുകൊണ്ടാണ് നടപടി. 2018ൽ വാഹനാപകടങ്ങളിൽ മരിച്ചത് 4,303 പേരാണ്. നിരവധി പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു.