Tuesday 24 November 2020




ഇരുചക്രവാഹനം : പുറകിലിരിക്കുന്ന ആളും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ്ചെയ്യും

By online desk .23 Oct, 2020

imran-azhar

 

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന്റെ പുറകിലിരിക്കുന്ന ആൾക്കും ഹെൽമെറ്റ് നിർബന്ധം എന്ന നിയമം കൂടുതൽ ശക്തമാകുന്നു.ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിന് പുറമെ ലൈസൻസും റദ്ദാക്കാൻ ഉത്തരവ്. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു. ശുപാർശ അടുത്ത മാസം ഒന്നു മുതൽ ശക്തമായി നടപ്പാക്കും.


ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കാനാണ് ഉത്തരവ്. പിൻസീറ്റിലിരിക്കുന്ന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. റോഡ് സുരക്ഷാ ക്ലാസിനും, സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്. ഹെൽമറ്റ് ധരിക്കാത്തതിന് 1000 രൂപയായിരുന്നു കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പിഴ. സംസ്ഥാനം ഇത് 500 ആക്കി കുറച്ചിരുന്നു.