Thursday 27 February 2020




കൊൽക്കത്തയിൽ നൂ​റു​കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി രണ്ട് പേർ പിടിയിൽ

By Sooraj Surendran .21 Jan, 2020

imran-azhar

 

 

കൊൽക്കത്ത: കൊൽക്കത്തയിൽ വൻ മയക്കുമരുന്ന് വേട്ട. പൈക്പാറ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് മാരകമായ ഹെറോയിനുമായി രണ്ട് പേരെ പിടികൂടിയത്. 25.25 കിലോഗ്രാം ഹെറോയിനാണ് പ്രതികളിൽ നിന്നും പിടികൂടിയത്. വിപണിയിൽ നൂറ് കോടി രൂപ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. കിഴക്കൻ ഇന്ത്യയിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയാണിത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവർക്ക് പിന്നിൽ വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഡിസിപി പ്രദീപ് കുമാർ യാദവ് പറഞ്ഞു.