Saturday 24 September 2022




പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

By priya.23 Sep, 2022

imran-azhar

 

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണ്, എന്നിട്ടും നടത്തിയെന്നും കോടതി അറിയിച്ചു.


ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി അക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി കേസെടുത്തത്.

 

കണ്ണൂരില്‍ പാപ്പിനിശ്ശേരി മാങ്കടവ്ചാലില്‍  ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനു നേരെ മണ്ണെണ്ണക്കുപ്പിയെറിഞ്ഞു.കണ്ണൂരില്‍ ഓട്ടോറിക്ഷയും കാറും ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി.

 

ലോറികള്‍ക്കു നേരെയും അക്രമമുണ്ടായി. കോട്ടയത്ത് കുറിച്ചിയില്‍ എംസി റോഡില്‍ പ്രവര്‍ത്തിക്കുന്ന ശരവണ ഹോട്ടലിന് നേരേ കല്ലേറുണ്ടായി. ഹോട്ടലിന്റെ മുന്‍പിലെ ഗ്ലാസുകള്‍ തകര്‍ന്നു.