Monday 16 December 2019




പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Chithra.15 Nov, 2019

imran-azhar

 

കൊച്ചി : പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ചതിലെ അഴിമതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്ത് രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ വന്നതിലാണ് അന്വേഷണം ആവശ്യപ്പെടുന്നത്.

 

ഇതിൽ അഞ്ച് കോടി രൂപ അദ്ദേഹം സ്വന്തം അക്കൗണ്ടിലൂടെ പിൻവലിച്ചതായും ഹർജിയിൽ പറയുന്നുണ്ട്. പാലാരിവട്ടം മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കിയ സമയത്താണ് 10 കോടി രൂപ അക്കൗണ്ടിലേക്ക് വന്നത്. മേൽപ്പാലം നിർമ്മാണ അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നും ഇത് ലഭിച്ചാലുടൻ അതും അന്വേഷിക്കുമെന്നും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.