Sunday 15 December 2019




കാലവർഷം ശക്തം: കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി, റെഡ് അലേർട്ട് പ്രഖ്യാപിച്ചു

By Sooraj Surendran .21 Jul, 2019

imran-azhar

 

 

കണ്ണൂർ: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. 23 വരെ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ക്യാംപുകൾ പ്രവർത്തിക്കുന്ന തിരുമുലപുരം സെന്റ് തോമസ് എച്ച് എസ്എസ് സ്കൂളിന് കലക്ടർ അവധി പ്രഖ്യാപിച്ചു. അതേസമയം ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.