Monday 08 March 2021




ഇഷ്ടം തോന്നുന്ന പെൺകുട്ടികളെ വളയ്ക്കും, ഇരയായത് 23 പെൺകുട്ടികൾ; പ്രതിയെ കണ്ട് ഞെട്ടി പോലീസ്

By സൂരജ് സുരേന്ദ്രൻ .24 Jan, 2021

imran-azhar

 

 

തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 23 പെൺകുട്ടികൾ ജീവനൊടുക്കാനിടയായ സംഭവത്തിൽ പ്രതിയെ തേടിയിറങ്ങിയ പോലീസ് ഞെട്ടി. വരന്തരപ്പള്ളി ചക്കുങ്ങൽ വീട്ടിൽ അഭിരാമി (24) എന്ന ടാറ്റൂ ആർട്ടിസ്റ്റിലേക്കാണ് പോലീസിന്റെ അന്വേഷണം അവസാനിച്ചത്. ആകർഷണം തോന്നുന്ന പെൺകുട്ടികളോട് അടുക്കാൻ അഭിരാമി ഏത് വഴിയും തേടും.

 

വീഡിയോ കോളിലൂടെയും, ചാറ്റിങ്ങിലൂടെയും സൗഹൃദബന്ധം ഊട്ടി ഉറപ്പിക്കും. തുടർന്ന് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കും. തുടർന്ന് ആത്മഹത്യയിലേക്ക് തള്ളിവിടും. ഇങ്ങനെ 23 പെൺകുട്ടികളാണ് ജീവനൊടുക്കിയത്. തൃശൂർ തിരുവമ്പാടിക്കു സമീപം വീട്ടിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

 

അസ്വാഭാവിക മരണമായതിനാൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അവസാനിച്ചത് അഭിരമിയിലേക്കാണ്. തന്റെ വലയിലാകുന്ന പെൺകുട്ടികൾക്ക് മറ്റാരുമായും സൗഹൃദമോ അടുപ്പമോ പാടില്ലെന്ന് ശഠിക്കുന്ന അഭിരാമി അവരെ സ്വവർഗ അനുരാഗികളാക്കി മാറ്റാനാണ് ശ്രമിക്കുക.

 

ഇത് ഇഷ്ടപ്പെടാത്തവരെയും എതിർക്കുന്നവരെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അഭിരാമി മടിക്കില്ല.തിരുവമ്പാടിയിൽ ആത്മഹത്യചെയ്ത പെൺകുട്ടിയ്ക്ക് ഒരുയുവാവുമായുള്ള പ്രണയം വെളിപ്പെട്ടതാണ് അഭിരാമിയുടെ ഭീഷണികൾക്കും ഗത്യന്തരമില്ലാതെ പെൺകുട്ടിയുടെ ആത്മഹത്യയ്ക്കും കാരണമായത്.