Friday 29 May 2020




സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിനായി 28 ആശുപത്രികള്‍ സജ്ജീകരിച്ചു

By Online Desk .03 Apr, 2020

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 28 ആശുപത്രികള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനങ്ങളോട് കൂടിയാണ് കോവിഡ് ആശുപത്രികള്‍ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രിയുമാണ് ഇത്തരത്തില്‍ കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. 

കൂടാതെ ഗവ. മെഡിക്കല്‍ കോളേജ് കൊല്ലം, ജില്ലാ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജില്ലാ ആശുപത്രി കോഴഞ്ചേരി, ഗവ. മെഡിക്കല്‍ കോളേജ് ആലപ്പുഴ, ടിഎച്ച്ക്യൂഎച്ച് ഹരിപ്പാട് ആലപ്പുഴ, ഗവ. മെഡിക്കല്‍ കോളേജ് കോട്ടയം, ജില്ലാ ആശുപത്രി കോട്ടയം, ഗവ. മെഡിക്കല്‍ കോളേജ് ഇടുക്കി, ജില്ലാ ആശുപത്രി തൊടുപുഴ, ഗവ. മെഡിക്കല്‍ കോളേജ് എറണാകുളം, പിവിഎസ് ഹോസ്പിറ്റല്‍ എറണാകുളം, ഗവ. മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍, ജനറല്‍ ആശുപത്രി തൃശ്ശൂര്‍, ജില്ലാ ആശുപത്രി പാലക്കാട്, ടിഎച്ച്ക്യൂഎച്ച് ഒറ്റപ്പാലം, ഗവ. മെഡിക്കല്‍ കോളേജ് മഞ്ചേരി, ജില്ലാ ആശുപത്രി തിരൂര്‍ മലപ്പുറം, ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്, ജനറല്‍ ആശുപത്രി കോഴിക്കോട്, ജില്ലാ ആശുപത്രി മാനനന്തവാടി വയനാട്, പ്രൈവറ്റ് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി കണ്ണൂര്‍, ഗവ. മെഡിക്കല്‍ കോളേജ് കണ്ണൂര്‍, ജില്ലാ ആശുപത്രി കാസര്‍കോട്, ജനറല്‍ ആശുപത്രി കാസര്‍കോട് തുടങ്ങി സംസ്ഥാനത്തെ 28 ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കി.