Tuesday 19 March 2024




ചൂടുകാറ്റ് ഇന്ത്യയിൽ ബാധിക്കും; മുന്നറിയിപ്പുമായി യു എൻ

By Sooraj S.08 Oct, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യയിൽ ചൂട് കാറ്റ് വീശുമെന്ന് ഐക്യ രാഷ്ട്രസംഘടനയുടെ കാലാവസ്ഥാ വ്യതിയാന സർക്കാരാന്തര സമിതിയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ കോൽക്കത്തയിൽ ചൂട് കാറ്റ് ശക്തമായി ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ലോകവ്യാപകമായി ചൂട് രണ്ട് ഡിഗ്രി സെൽഷ്യസ് ഉയരുമെന്നും,വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോൽക്കത്തയിലും കറാച്ചിയിലും ഉണ്ടായ ചൂട് കാറ്റ് 2500 പേരുടെ ജീവനാണ് അപഹരിച്ചത്. 2050 ആകുന്പോഴേക്കും ചൂട് 350 ദശലക്ഷം പേരെ അതികഠിനമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ ഡിസംബറിൽ നടക്കുന്ന ആഗോള താപന സമ്മേളനത്തിൽ ചർച്ചചെയ്യുമെന്നും വ്യക്തമാക്കി.