Tuesday 19 March 2024




വീടിന് തീപിടിച്ച് സഹോദരങ്ങൾ വെന്തുമരിച്ചു

By Sooraj Surendran .26 Dec, 2018

imran-azhar

 

 

ന്യൂ ഡൽഹി: യു എസിൽ വീടിന് തീപിടിച്ച് തെലുങ്കാന സ്വദേശികളായ സഹോദരങ്ങൾ വെന്തുമരിച്ചു. ആരോൺ നായിക് (17) ഷാരോൺ നായിക് (14), ജോയ് നായിക് (15) എന്നിവരും ഇവരുടെ വീട്ടുടമ കാരി കോഡ്രിറ്റും (46) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മിസിസിപ്പയിലെ സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ച സഹോദരങ്ങൾ. അപകടത്തിൽ കാരിയുടെ ഭർത്താവ് ഡാനിയേൽ കോഡ്രിറ്റും മകൻ കോലിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ച പോലീസുകാർക്കും നാട്ടുകാർക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.