Wednesday 19 September 2018



മൃതദേഹം വീടിന് അശുഭലക്ഷണമെന്ന് വീട്ടുടമ; മകന്റെ മൃതദേഹവുമായി അമ്മ ഒരു രാത്രിമുഴുവന്‍ മഴനനഞ്ഞ് റോഡില്‍

By anju.15 Sep, 2017

imran-azhar

 

ഹൈദരാബാദ് : മൃതദേഹം വീട്ടില്‍ കയറ്റുന്നത് വിലക്കിയിനെത്തുടര്‍ന്ന്് പത്തുവയസ്സുകാരനായ മകന്റെ മൃതദേഹവുമായി ഒരു രാത്രിമുഴുവന്‍ മഴ നനഞ്ഞ് ഇളയ മകനോടൊപ്പം അമ്മയ്ക്ക് റോഡില്‍ കഴിയേണ്ടി വന്നു. ഹൈദരാബാദിലെ വെങ്കടേശ്വര്‍ നഗറില്‍ ഈശ്വരമ്മയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

 

വീട്ടുടമയായ ജഗദീഷ് ഗുപ്ത തന്റെ മകളുടെ വിവാഹം ഈടയുത്താണ് കഴിഞ്ഞതെന്നും മൃതദേഹം വീട്ടില്‍ കയറ്റുന്നത് അശുഭലക്ഷണമാണെന്നും പറഞ്ഞ് ഇവരെ പുറത്തിറക്കി വിടുകയായിരുന്നു.ഡെങ്കിപ്പനി ബാധിച്ചാണ് ഇവരുടെ മൂത്ത മകനായ സുരേഷ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നിലോഫര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് മകന്‍ മരിച്ചത്. മൃതദേഹവുമായി താമസ്ഥലത്തേക്ക് ഈശ്വരമ്മ എത്തിയെങ്കിലും വീട്ടുടമ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി രണ്ട് മക്കളുമായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്.

 

റോഡില്‍ മൃതദേഹവുമായി നിന്ന ഇവര്‍ക്ക് നാട്ടുകാരാണ് സഹായവുമായെത്തിയത്. താര്‍പ്പായിയും പെട്ടിയും കൊണ്ടുവന്ന് മൃതദേഹം അതില്‍ കിടത്തി. കൂടാതെ മരണാന്തര ചടങ്ങുകള്‍ക്കാവശ്യമായ പണവും നാട്ടുകാര്‍ തന്നെ പിരിച്ചു നല്‍കി.