Monday 01 June 2020




ഡൽഹി തീപിടുത്തം: റ​ബ​ർ ഫാ​ക്ട​റി​ ഉടമ അറസ്റ്റിൽ

By Sooraj Surendran .08 Dec, 2019

imran-azhar

 

 

ന്യൂ ഡൽഹി: ഡൽഹിയിൽ റബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഫാക്ടറി ഉടമ മൊഹദ് റെഹാനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ റെഹാനെ ഞായറാഴ്ചയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെയാണ് നരേല അനന്ദ്മാണ്ഡിയിലെ റബർ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. 43 പേരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് പൊള്ളലേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തീ ഇപ്പോഴും പൂർണമായി നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.