Wednesday 24 January 2018

സ്കൂളില്‍ മൂത്രപ്പുരയ്ക്ക് പിന്നിലെ കെട്ടിപ്പിടിത്തം പ്ണ്ടുമുണ്ടായിരുന്നുവെന്ന് ശാരദക്കുട്ടി

By online desk.26 Dec, 2017

imran-azhar


തിരുവനന്തപുരം : ആണും പെണ്ണും പരസ്പരം കെട്ടിപ്പിടിച്ചതിന് സ്കൂളില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. തിരുവനന്തപുര മുക്കോല സെന്‍റ് തോമസ് സെന്‍റ്രല്‍ സ്കൂളിലാണ് പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചതിന് നടപടിയുണ്ടായതും തുടര്‍ന്ന് വാര്‍ത്തയും പ്രതിഷേധപരിപാടികളും നടന്നത്.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രണയവും സ്നേഹ പ്രകടനങ്ങളും പണ്ടും ഉണ്ടായിട്ടുണ്ടെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സാന്ദര്‍ഭികമായി സംഭവിച്ച് പോയ ഒരു സ്നേഹ പ്രകടനത്തിന്‍റെ പേരില്‍ നിരപരാധികളായ രണ്ട് കുട്ടികളെ ക്രൂശിക്കുന്നവരുടെ ഭൂതകാലത്തെയും ശാരദക്കുട്ടി വിമര്‍ശിക്കുന്നു.


മൂത്രപ്പുരയുടെ പിന്നില്‍ ഒരു ചേട്ടനും ചേച്ചിയും കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ശാരദക്കുട്ടി കുറിക്കുന്നു. ഓടിപ്പൊയ എന്നെ വിളിച്ച് ആരോടും പറയാതിരുന്നാല്‍ സ്പോര്‍ട്സ് ഡേക്ക് ഐസ് സ്റ്റിക് വാങ്ങിത്തരാമെന്ന് പറഞ്ഞു. തങ്ങള്‍ പഠിക്കുന്ന കാലത്തും സ്കൂളില്‍ പ്രണയമുണ്ടായിരുന്നു. മരച്ചുവട്ടിലും തൂണിന്‍റെ മറവിലും മൂത്രപ്പുരയുടെ പിന്നിലുമൊക്കെ രഹസ്യമായും പരസ്യമായും പ്രണയിച്ചിരുന്നവര്‍.

സ്പോര്‍ട്സ് ദിവസങ്ങളിലാണ് രസം. മുതിര്‍ന്ന ചേച്ചിമാര്‍ എഴിതിത്തരുന്ന കുറിപ്പുകള്‍ ചേട്ടന്മാര്‍ക്ക് കൃത്യമായി എത്തിച്ച് നല്‍കിയതിന് എത്രയോ വട്ടം ഐസ് സ്റ്റിക് വാങ്ങിക്കഴിച്ചിട്ടുണ്ട്. അവരുടെയൊക്കെ മക്കളോ കൊച്ചുമക്കളോ ആണ് യൂണിഫോമില്‍ ഞെരുങ്ങി ചൂരലില്‍ കുരുങ്ങി പട്ടാള ക്യാന്പിലെന്ന പോളെ വൈകാരികമായി വന്ധ്യംകരിക്കപ്പെട്ട് കഴിഞ്ഞ് കൂടുന്നത്.

സ്കൂളില്‍ നിത്യകാമുകിയായിരുന്ന ഒരു ചേച്ചി , കുട്ടികള്‍ക്ക് സ്വാതന്ത്യ്രം നല്‍കണമെന്ന് വാദിക്കുന്നവരെ പരിഹസിച്ചും നിന്ദിച്ചും കഴിഞ്ഞ ദിവസം ഒരിടത്ത് പ്രസംഗവും കൌണ്‍സിലിംഗ് ക്ളാസും നടത്തുന്നത് കണ്ടപ്പോള്‍ ഓര്‍ത്തുപോയതാണ്.


പ്രധാനാധ്യാപികയായി വിരമിച്ചയാളാണ് ചേച്ചി. അദ്യ ഐസ്ക്രിം തനിക്ക് വാങ്ങ്നിത്തന്ന മുത്രപ്പുരയുടെ സുഗന്ധം ചേച്ചി മറന്നത്തെങ്ങനെയെന്ന് ശാരദക്കുട്ടി ചോദിക്കുന്നു. തന്‍റെ പന്ത്രണ്ട്്ര വയസില്‍ അന്ന് നിങ്ങളെ കണ്ടപ്പോഴുണ്ടായ ആ ഉളിര് ശരീരത്തില്‍ നിന്നും ഇനിയും മാറിയിട്ടില്ലെന്നും ശാരദക്കുട്ടി കുറിക്കുന്നു.