Thursday 26 April 2018

പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു

By Greeshma.G.Nair.30 Apr, 2017

imran-azhar

 

 

 

ഇടുക്കി : മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാൽ ആവശ്യങ്ങളിൽ നിന്നും പിന്മാറാതെ സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിച്ച് സത്യാഗ്രഹം തുടരും.

 

സമര പന്തലിൽ ചേർന്ന യോഗത്തിനു ശേഷം നിരാഹാര സമരം അവസാനിപ്പിക്കാനും സത്യാഗ്രഹം തുടരാനും തീരുമാനിച്ച വിവരം പൊമ്പിളൈ ഒരുമൈ സെക്രട്ടറി രാജേശ്വരി അറിയിച്ചു .

 

മന്ത്രി എംഎം മണി മാപ്പുപറയില്ലെന്നും രാജിവെക്കില്ലെന്നും നിലപാട് അറിയിച്ചെങ്കിലും മണി രാജിവെക്കും വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് പൊമ്പിളൈ ഒരുമൈ.