Tuesday 25 June 2019




ഉച്ചത്തിൽ പാട്ടുവെച്ച ഭാര്യയെ ഭർത്താവ് മു​ത്ത​ലാ​ഖ് ചൊല്ലി; ശേഷം മാനഭംഗത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി:

By Sooraj Surendran.15 Sep, 2018

imran-azhar

 

 

മെറാദാബാദ്: ഉത്തർപ്രദേശിലെ മെറാദാബാദിലാണ് സംഭവം ഉണ്ടായത്. മ്യൂസിക് സിസ്റ്റത്തിൽ ഒച്ച കൂട്ടിയതിനാണ് ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഇതിന് ശേഷം തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. എന്നാൽ യുവതിയുടെ പരാതിയെ ഭർത്താവിന്റെ വീട്ടുകാർ എതിർക്കുകയാണ് ചെയ്തത്. എന്നാൽ പരാതിക്കാരിയായ യുവതിയുടെ പിതാവ് പറയുന്നത് അബദ്ധവശാൽ പാട്ടിന്റെ ശബ്ദം കൂട്ടിയതിനാണ് ഭർത്താവ് മുത്തലാഖ് ചൊല്ലിയതെന്നാണ്. സംഭവത്തെ തുടർന്ന് മെറാദാബാദ് പൊലീസിന് യുവതി പരാതി നൽകി. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ്.