Wednesday 07 December 2022




ഭര്‍ത്താവിനെ തേടിയെത്തി മുന്‍ കാമുകി; വിവാഹം മുന്‍കയ്യെടുത്ത് നടത്തിക്കൊടുത്ത് ഭാര്യ

By web desk .24 Sep, 2022

imran-azhar

 

തിരുപ്പതി: ഭര്‍ത്താവിന് കാമുകിയെ വിവാഹം ചെയ്ത് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണ്‍ ആണ് കാമുകിയെ വിവാഹം ചെയ്തത്. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ.


കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വിശാഖപട്ടണത്ത് നിന്ന് വിമലയെ തേടി നിത്യശ്രീ എന്ന യുവതിയെത്തി. താന്‍ കല്യാണിന്റെ മുന്‍ കാമുകിയാണെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല.

 

കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു.ഇതേതുടര്‍ന്ന്, ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും വിമല തന്നെ മുന്‍കയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തില്‍വച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം.