Saturday 23 February 2019


കോടതി പരിസരത്തു വെച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

By Sooraj S.16 Jun, 2018

imran-azhar

 

 


ആസാം: അസമിലെ ഗുവഹാട്ടിയിലാണ് നാടിനെ നടുക്കിയ നാടകീയ രംഗങ്ങൾ ഉണ്ടായത്. പൂര്‍ണ നഹര്‍ ദേഖയാണ് ഭാര്യയെ കുത്തിക്കൊന്നത്. ഇയാൾ ആസാം സ്വദേശിയാണ്. കൊലപാതകത്തിന് കാരണം പൂര്‍ണ നഹര്‍ ദേഖ തന്റെ സ്വന്തം മകളെ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അടുത്തിടെയാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന് കേസിന്റെ വാദം കേൾക്കാനായി ദിബ്രുഘഢ് കോടതിയിലേക്ക് പോകവെയായിരുന്നു ദേഖതന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയത്. ദേഖയ്ക്കെതിരെ കോടതിയിൽ നൽകിയ പരാതിക്കെതിരെ കടുത്ത അമർശമുണ്ടായിരുന്നു ഇയാൾക്ക് ഈ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.